Uncategorized

സി‌റ്റി ഗ്യാസ് പദ്ധതിയുമായി അദാനി

“Manju”

ശ്രീജ.എസ്

കൊച്ചി: കൊച്ചി – മംഗളൂരു എല്‍.എന്‍.ജി പൈപ്പ് ലൈന്‍ പദ്ധതി കമ്മിഷന്‍ ചെയ്താലുടന്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെ സിറ്റി ഗ്യാസും സി.എന്‍.ജിയും ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതം. അടുത്ത മാര്‍ച്ചിനകം കൊച്ചിയില്‍ 40,000 ഗാര്‍ഹിക കണക്ഷനും 10 പുതിയ സി.എന്‍.ജി സ്റ്റേഷനും സജ്ജമാകും.

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരത്തേക്ക് ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) എത്തിക്കുന്ന പൈപ്പ് ലൈന്‍ നിര്‍മ്മാണം ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) പൂര്‍ത്തിയാക്കിയതോടെ, സിറ്റി ഗ്യാസ് പദ്ധതിക്കും വേഗത വര്‍ദ്ധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഐ.ഒ.സി അദാനി ഗ്യാസ് ലിമിറ്റഡാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ എറണാകുളം മെഡിക്കല്‍ കോളേജ് കാന്റീനില്‍ ഉള്‍പ്പെടെ 2,500 ഗാര്‍ഹിക കണക്ഷന്‍ നല്‍കി. 14,500 വീടുകളിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു.വാഹനങ്ങള്‍ക്ക് ഇന്ധനമായി കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി) നല്‍കുന്നതും ഐ.ഒ.സി അദാനിയാണ്.

ഐ.ഒ.സി അദാനി സംരംഭത്തിന്റെ പൈപ്പ് ലൈനുകള്‍ വഴി എല്‍.എന്‍.ജി . വീടുകളിലേക്ക് പാചകാവശ്യത്തിന് നല്‍കും. മീറ്റര്‍ റീഡിംഗ് പ്രകാരം വില നല്‍കിയാല്‍ മതി. എല്‍.പി.ജിയെക്കാള്‍ 30 ശതമാനം വിലക്കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button