KeralaLatestThiruvananthapuram

എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണപ്രകാരം; കെ. സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യധാരണയെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടമായെന്നു പറഞ്ഞ സുരേന്ദ്രന്‍ പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. .

എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്നാണ്. അത് ഇങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബോധ്യമായെന്നും സുരേന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Related Articles

Back to top button