Latest

കൊറോണ വാക്‌സിനേഷന്‍; സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കി സര്‍ക്കാര്‍

“Manju”

ലക്‌നൗ : കൊറോണ മഹാമാരിയെ ശക്തമായി പ്രതിരോധിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്ത്രീകളില്‍ കുത്തിവെപ്പ് നടത്തുന്നതിന് പ്രത്യേകമായി പിങ്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലും ഇത്തരത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും കുറഞ്ഞത് രണ്ട് പിങ്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തിലും 45 വയസിന് മുകളിലുള്ളവര്‍ക്ക് മറ്റൊരു വാക്‌സിനേഷന്‍ കേന്ദ്രത്തിലുമായിരിക്കും കുത്തിവെപ്പ് നടത്തുക.

അതേസമയം ഉത്തര്‍പ്രദേശില്‍ കൊറോണ വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രാത്രി കാല നിരോധനവും, വാരാന്ത്യ നിയന്ത്രണങ്ങളും മാത്രമാണ് ഉണ്ടാകുക. നിലവില്‍ എല്ലാ ജില്ലകളിലും 600 താഴെ മാത്രമാണ് പ്രതിദിന രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിച്ചത്.

Related Articles

Back to top button