IndiaLatest

വാക്സീന്‍ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികള്‍

“Manju”

രാജ്യത്ത് വാക്സീന്‍ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികള്‍. വാക്സീന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് കമ്പനികളുടെ പ്രതികരണം. അടുത്ത മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യണ്‍ ഡോസാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ 70 മില്യണ്‍ ഡോസാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസില്‍ നിന്ന് 5 ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുണ്ടാകുന്നത്. തുടര്‍ച്ചയായ രണ്ട് ദിനം ഒന്നേകാല്‍ ലക്ഷം പിന്നിട്ട പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് ഒന്നര ലക്ഷത്തിനടുത്ത് എത്തിയേക്കുമെന്നാണ് സൂചന.

Related Articles

Back to top button