InternationalKeralaLatest

ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും യുഎസ്സിനേക്കാളും ബ്രസീലിനേക്കാളും കൂടുതല്‍ കോവിഡ് കേസുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും യുഎസ്സിനേക്കാളും ബ്രസീലിനേക്കാളും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസം രാജ്യത്ത് 61537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 20,88,611 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 14.27 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറില്‍ 933 പേര്‍ മരിച്ചു. 42518 പേരാണ് ഇതുവരെ മരിച്ചത്.

ഒരാഴ്ചയിലധികമായി എല്ലാ ദിവസവും രാജ്യത്ത് 50,000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. യുഎസ്സും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്ത്യയിലാണ്. കോവിഡ് മരണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അതേസമയം രോഗമുക്തി നിരക്ക് 68.32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പോസിറ്റിവിറ്റി റേറ്റ് (പോസിറ്റീവ് കേസുകളുടെ നിരക്) 10.28 ശതമാനമാണ്. ഇന്നലെ ഇത് 10.88 ശതമാനമായിരുന്നു.

മഹാരാഷ്ട്രയില്‍ 4.9 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ് നാട്ടില്‍ കോവിഡ് കേസുകള്‍ 2.85 ലക്ഷം കടന്നു. ആന്ധപ്രദേശ് – 2.06 ലക്ഷം, കര്‍ണാടക – 1.64 ലക്ഷം, ഡല്‍ഹി – 1.42 ലക്ഷം, ഉത്തര്‍പ്രദേശ് – 1.13 ലക്ഷം എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍.

Related Articles

Back to top button