IndiaLatestThiruvananthapuram

ആഭ്യന്തര വിപണിയില്‍ കടുത്ത ക്ഷാമം; ഉള്ളി കയറ്റുമതി നിരോധിച്ച്‌ കേന്ദ്രം

“Manju”

സിന്ധുമോള്‍ ആര്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡന്റേതാണ് തീരുമാനം. ആഭ്യന്തര റീട്ടെയില്‍ വിപണികളില്‍ ഉള്ളിയ്ക്ക് ക്ഷാമം ഉണ്ടായതിനെ തുടര്‍ന്നാണ് ഈ നടപടി. കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുന്നതാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. ഉള്ളി പൗഡര്‍ അടക്കമുള്ള കയറ്റുമതിയാണ് നിരോധിച്ചത്.
ഉള്ളിയ്ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കിലോയ്ക്ക് നാല്‍പ്പത് രൂപയാണ് കിലോയുടെ വില. ഇങ്ങനെ വില കുതിച്ചുയരുന്നതിനെ തുടര്‍ന്നാണ് എല്ലാത്തരം ഉള്ളിയുടെ കയറ്റുമതിയും സര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയില്‍ നിന്നും മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തിയിരുന്നത്.

Related Articles

Back to top button