IndiaKeralaLatest

വാഹന അപകടത്തിൽ മരിച്ചു.

“Manju”

 

ചെന്നൈ: കണ്ണൂർ ജില്ലയിൽ ശാന്തിഗിരി ആശ്രമം കാർത്തികപുരം ഏരിയയിലെ ആത്മബന്ധു മഠത്തിൽ സോമശേഖരന്റെ സഹോദരൻ മണിപ്രസാദ് ഇന്നലെ രാത്രിയിൽ ചെന്നൈയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു. അവിവാഹിതനാണ്. വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന ടിയാൾക്ക് നാട്ടിലുള്ള ബന്ധുക്കളുമായി കാര്യമായി ബന്ധം പുലർത്തിയിരുന്നില്ല. മൂന്ന് വർഷം മുമ്പ് മാതാവിന്റെ മരണത്തിൽ പങ്കുകൊള്ളാനാണ് അവസാനമായി നാട്ടിലെത്തിയത്. ചെന്നൈയിലെ തിരുവള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലുള്ള മൃതദേഹം ഏറ്റുവാങ്ങുന്നതിനായി സോമശേഖരനും മകനും ചെന്നൈയിലേക്ക് തിരിച്ചു. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്നതാണ്.

Related Articles

Back to top button