KeralaLatestThiruvananthapuram

പോത്തൻകോട്ട് ജനകീയമത്സ്യ കൃഷിയ്ക്കായ് മത്സ്യകുഞ്ഞ് വിതരണം നടന്നു

“Manju”

പോത്തൻകോട്: മംഗലപുരം, അണ്ടൂർക്കോണം, പോത്തൻകോട് എന്നീ പഞ്ചായത്തുകളിലേയ്ക്കുള്ള കാർപ്പ് മത്സ്യക്കൃഷി, ശാസ്ത്രീയ മത്സ്യക്കൃഷി, പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം, സ്വകാര്യ കുളങ്ങളിലെ തുടർകൃഷി എന്നിവയ്ക്കുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ റിയാസ്, സി. ഹരി, എസ്.വി. സജിത്ത്, സബീന, അക്വാ കൾച്ചർ പ്രോമോട്ടർ അനിത എന്നിവർ പങ്കെടുത്തു.

Related Articles

Back to top button