KeralaLatest

അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി

“Manju”

കാസര്‍കോട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും 2000 ത്തിന്റെ നിരോധിത നോട്ടുകള്‍ പിടികൂടി പൊലീസ്. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുല്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക് എടുത്ത വീടാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കര്‍ണാടക സ്വദേശിയാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം. ഈ നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അടക്കമുള്ള അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

 

Related Articles

Back to top button