InternationalLatest

കോവിഡിനെ പ്രതിരോധിച്ച് ലക്ഷദിപ്

“Manju”

ശ്രീജ.എസ്

രാജ്യമാകമാനം കോവിഡിൻ്റെ സംഹാര താണ്ഡവത്തിൽ അമർന്ന് നിൽക്കുമ്പോഴും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ കോവിഡ് വൈറസ് കടന്നു ചെന്നിട്ടില്ലയെന്നത് ശ്രദ്ധേയമാണ്.

64000 പേരാണ് വിവിധ ദ്വീപുകളിലായി താമസിക്കുന്നത്. ദ്വീപിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വരുന്നവര്‍ക്ക് ക്വാറൻ്റൈൻ കര്‍ശനമാക്കി. മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് തന്നെ വിനോദ സഞ്ചാരികളുടെ വരവ് വിലക്കി. കപ്പല്‍ യാത്രക്കാരുടെ പ്രീബോര്‍ഡിങ് പരിശോധന ഫെബ്രുവരി 1നും വിമാനയാത്രക്കാരുടേത് ഫെബ്രുവരി 9നും തുടങ്ങിയിരുന്നു.

പിന്നീട് പ്രദേശവാസികളെ മാത്രമാണ് തിരികെ വരാന്‍ അനുവദിച്ചത്. ആശുപത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്, രോഗവ്യാപനത്തിന്‍റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞു.

Related Articles

Back to top button