KeralaLatestThiruvananthapuram

സംസ്ഥാനത്തെ ഉള്ളിയുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്ളിയുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വില നിയന്ത്രണത്തിന് കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് എല്ലാ നപടികളും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ചെറിയ ഉള്ളി, സവാള, ചെറുപയര്‍, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സവാള, ചെറിയ ഉള്ളി എന്നിവ അടിയന്തിരമായി സംസ്ഥാനത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ച്‌ വരികയാണെന്നും മുഖ്യന്ത്രി അറിയിച്ചു.

അയല്‍സംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടര്‍ന്നാണ് ഉള്ളിവില ഒരു മാസം കൊണ്ട് ഇരട്ടിയോളം കൂടിയത്. മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് സവാള കൂടുതലായി നമ്മുടെ നാട്ടിലേക്കെത്തുന്നത്. ഉള്ളി തമിഴ്നാട്ടില്‍ നിന്നും. ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം നീളുന്ന മഴയാണ് തിരിച്ചടിയായത്.

Related Articles

Back to top button