International

മ്യാൻമറിൽ പ്രക്ഷോഭം പരക്കുന്നു

“Manju”

യാൻഗൂൺ: മ്യാൻമറിൽ സൈനിക നടപടിക്കെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു. മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയിട്ടുള്ളത്. മ്യൻമർ തലസ്ഥാനമായ യാംഗൂണിലാണ് പ്രതിഷേധം നടക്കുന്നത്. സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രതിഷേധക്കാർ സൂ കിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമേന്തിയാണ് പ്രകടനവും പ്രതിഷേധവും നടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ ഭരണകൂടത്തിനെ ധിക്കരിക്കുകയാണെന്നും ജനാധിപത്യ ധ്വംസകരായ സൈന്യം നേതാക്കളെ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാർ ഉച്ചത്തിൽ വിളിച്ചുപറയുകയാണ്. മൂന്ന് വിരലുകളുപയോഗിച്ച് പ്രത്യേക സല്യൂട്ട് ചെയ്താണ് പ്രതിഷേധക്കാർ സൈനിക ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നത്. ഭരണകൂടത്തോട് നി:സ്സഹകരിക്കുന്നു എന്ന് കാണിക്കുന്ന ചിഹ്നമാണ് മ്യാൻമറിൽ മൂന്ന് വിരൽ സല്യൂട്ട്.

തെരഞ്ഞെടുപ്പിൽ അധികാരത്തിലേറാൻ നിലവിലെ ഭരണാധികാരികളായ ആംഗ് സാൻ സൂ കി വോട്ടിംഗിൽ കൃത്രിമം കാണിച്ചെന്നാരോപിച്ചാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. സൂ കിയ്‌ക്കൊപ്പം അനുയായികളേയും വീട്ടുതടങ്കലിലാ ക്കിയിരിക്കുകയാണ്.

Related Articles

Back to top button