InternationalLatest

സവാളയില്‍ നിന്നും ബാക്ടീരിയ; യുഎസില്‍ 650 പേര്‍ ചികിത്സയില്‍

“Manju”

വാഷിങ്ടണ്‍: സവാളയില്‍ നിന്ന് പടര്‍ന്ന സാല്‍മൊണെല്ല ബാക്ടീരിയ ബാധയെ തുടര്‍ന്ന് യുഎസില്‍ 650 ലധികം പേര്‍ ചികിത്സയില്‍. 37 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതര്‍ അറിയിച്ചു. ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്ട്ടിട്ടി്ല്ല. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് രോഗം പടര്‍ന്നു പിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ ടെക്‌സസിലും ഒക്ലഹോമയിലുമാണ്.

മെക്‌സിക്കോയിലെ ചിഹുവാഹുവയില്‍ നിന്ന് ഇറക്കുമതി ചെയ്ത മുഴുവന്‍ ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവയിലാണ് സല്‍മോണല്ലോ കണ്ടെത്തിയത്. യുഎസില്‍ പ്രോസോഴ്‌സ് ഇന്‍കോര്‍പ്പറേഷന്‍ കമ്പനിയാണ് ഈ ഉളളി വിതരണം ചെയ്തത്. ഓഗസ്റ്റ് മാസം അവസാനമാണ് ഉള്ളി ഇറക്കുമതി ചെയ്തതെന്ന് കമ്പനി ആരോഗ്യ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉള്ളി മാസങ്ങളോളം സൂക്ഷിക്കാമെന്നും അത് ഇപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതുകൊണ്ട് തന്നെ ചിഹുവാഹുവയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവ വിതരണം ചെയ്യരുതെന്നും സ്റ്റിക്കറോ പാക്കേജിംഗോ ഇല്ലാത്ത ഉളളികള്‍ ഉപയോഗിക്കരുതെന്നും അധിക്യതര്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button