Thiruvananthapuram

അണുനശീകരണ സേവനവുമായി കുടുംബശ്രീ

“Manju”

എസ് സേതുനാഥ്

കോവിഡ് – 19 നെ പ്രതിരോധിക്കാൻ വീടുകൾ , ഓഫീസുകൾ , വാഹനങ്ങൾ , മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ അണുവിമുക്തമാക്കുന്നതിന് ഇനി മുതൽ കുടുബശ്രീ യൂണിറ്റുകളുടെ സേവനവും.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് അണുനശീകരണ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുള്ളത്.

കുടുംബശ്രീ അണുനശീകരണ യൂണിറ്റുകളുടെ പോസ്റ്റർ പ്രകാശനം മേയർ കെ.ശ്രീകുമാർ നിർവ്വഹിച്ചു .

ജില്ലയിലുടനീളം ആവശ്യക്കാർക്കായി അണുനശീകരണത്തിനായി ഈ യൂണിറ്റുകളുടെ സേവനം ലഭ്യമാകും.

മൂന്ന് തരത്തിലുള്ള അണുനശീകരണ ശുചീകരണ സേവനങ്ങളാണ് ഈ യൂണിറ്റുകൾ നൽകുക .ഓരോ സേവനങ്ങൾക്കും നിശ്ചിത നിരക്ക് നിശ്ചയിച്ചിട്ടുണ്ട് .

അണുനശീകരണ സേവനത്തിന് മാത്രമുളള നിരക്ക് സർക്കാർ സ്ഥാപനങ്ങൾക്ക് സ്ക്വയർ ഫീറ്റിന്
1.8 രൂപയാണ്.
സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 2.25 / രൂപയാണ് സ്ക്വയർ ഫീറ്റിന് .

തീവ്ര ശുചീകരണവും അണുനാശിനി തളിക്കലുമാണ് രണ്ടാമതെ രീതി . ഈ സേവനം സർക്കാർ സ്ഥാപനങ്ങൾക്ക് 2.35 / – രൂപ സ്ക്വയർ ഫീറ്റിനും,സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 3.45 / രൂപയുമാണ്.

ഡീപ്പ് ക്ലീനിംഗ് പ്രകിയയാണ് മൂന്നാമത്തെ രീതി .സ്ക്വയർ ഫീറ്റിന് 8 / – രൂപ നിരക്കിലാണ് ഈ സേവനം എല്ലാവർക്കും ലഭ്യമാവുക.

വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനും ഇത്തരത്തിൽ നിശ്ചിത നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട് .

മാറുന്ന കാലത്തിന് അനുയോജ്യമായ രീതിയിൽ ഇത്തരം നൂതന സംരംഭവുമായി മുന്നോട്ടു വരുന്ന കുടുംബശ്രീക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് മേയർ ശ്രീ . കെ . ശ്രീകുമാർ പറഞ്ഞു .

കുടുംബശ്രീ ജില്ലാമിഷൻ കോ – ഓർഡിനേറ്റർ ഡോ . കെ.ആർ. ഷൈജു, അസിസ്റ്റന്റ് ജില്ലാമിഷൻ കോ – ഓർഡിനേറ്റർ ഷാനിമോൾ . എന്നിവർ സന്നിഹിതരായിരുന്നു .

സേവനങ്ങൾക്കായി
ബന്ധപ്പെടേണ്ട നമ്പർ:9048503553,0471-2447552

Related Articles

Back to top button