KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
തിരുവനന്തപുരം • കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ മൂന്നു പ്രദേശങ്ങള്‍കൂടി കണ്ടെയിന്‍‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കിഴുവല്ലം പഞ്ചായത്തിലെ പുരവൂര്‍ (ഒന്നാം വാര്‍ഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15-ാം വാര്‍ഡ്), ഞെക്കാട്(ഏഴാം വാര്‍ഡ്) എന്നിവിടങ്ങളാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കിയത്.

ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ല. ഈ പ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

Related Articles

Back to top button