Kerala

താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്‌ആര്‍ടിസി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്‌ആര്‍ടിസി. സ്ഥിര ജീവനക്കാര്‍ക്ക് പോലും ജോലി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താല്‍കാലിക ജീവനക്കാരുമായി തുടരാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. 6,400 പേരെയാണ് കോവിഡ് ലോക്ക് ഡൗണ്‍ നിമിത്തം കെഎസ്‌ആര്‍ടിസി ഒഴിവാക്കിയത്.

സ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാര്‍ തന്നെ അധികമാണെന്ന റിപ്പോര്‍ട്ട് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസ ശമ്പളമായി നല്‍കേണ്ടി വന്നിരുന്ന ആറുകോടി രൂപ കൊണ്ട് സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും ആനുകൂല്യങ്ങളും നല്‍കാനാണ് മാനേജ്മെന്റ് പദ്ധതി.

Related Articles

Back to top button