KeralaLatest

മെഗാ ജോബ് ഫെയറിലേക്ക് തൊഴില്‍ദാതാക്കളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

“Manju”

ഇടുക്കി:കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സിലെന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
മാര്‍ച്ച്‌ 12 ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ വച്ചാണ് ‘മെഗാ ജോബ് ഫെയര്‍ 2022’ സംഘടിപ്പിക്കുന്നത്. സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ തൊഴില്‍ മേളയില്‍ ഫെബ്രുവരി 23 വരെ തൊഴില്‍ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്‌കൂള്‍, കോളേജ് വിദ്യാഭാസ യോഗ്യതകള്‍ക്ക് പുറമെ മറ്റു അംഗീകൃതമായ ഹൃസ്വ,ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ള അംഗീകൃത വന്‍കിട-ചെറുകിട വ്യവസായശാലകള്‍, നിര്‍മ്മാണ കമ്ബനികള്‍, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങള്‍, ടൂറിസം, കാര്‍ഷിക, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്,, ഓട്ടോമോട്ടീവ് , വസ്ത്ര വ്യവസായം, സംരംഭകര്‍ തുടങ്ങിയ എല്ലാ തൊഴില്‍ദാതാക്കള്‍ക്കളും തങ്ങളുടെ എല്ലാവിധ തൊഴിലവസരങ്ങള്‍ക്കുമായി ഈ തൊഴില്‍മേള പ്രയോജനപ്പെടുത്താവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി www.statejobportal.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Related Articles

Back to top button