Thrissur

പാമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :പുഴക്കൽ ബ്ലോക്കിലെ കോലഴി ഗ്രാമപഞ്ചായത്തിലുള്ള പാമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.
ഇതോടെ കൂടുതൽ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ഇവിടെ ലഭിക്കും. ഒ.പി, ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്, വയോജന ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തും.

അനിൽ അക്കര എം എൽ എ ഉദ്ഘാടനം ചെയ്തു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടർ എസ് ഷാനവാസ് മുഖ്യാതിഥിയായി. കോലഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജി ഉണ്ണികൃഷ്ണൻ, ഡി പി എം ഡോ. ടി വി സതീശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി വിജയലക്ഷ്മി ടീച്ചർ, എം ടി സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button