Kozhikode

സ്വർണ്ണക്കടത്ത്: കേന്ദ്രമന്ത്രി വി.മുരളീധരൻ രാജിവെക്കണമെന്ന് ജനതാദൾ(എസ്)

“Manju”

വടകര : സ്വർണ്ണക്കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപ്പെട്ട് ജനതാദൾ (എസ് ) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി കോ വിഡ് മാനദണ്ഡം പാലിച്ച് തിരുവള്ളൂർ പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുധീഷ് തിരുവള്ളൂർ അധ്യക്ഷത വഹിച്ചു. പി.പി.രാജൻ, കെ.കെ.രവീന്ദ്രൻ, സുരേഷ് ചെരണ്ടത്തൂർ ,ഇ രാജീവൻ, സി.പി. ബാബു എന്നിവർ സംസാരിച്ചു.

Related Articles

Back to top button