KeralaKozhikodeLatest

കോവിഡ് വ്യാപനം: പേരാമ്പ്രയില്‍ ഞായറാഴ്ച മുതല്‍ കടകളടച്ചിടും

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന പഞ്ചായത്ത് തല ആര്‍ആര്‍ടി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ പേരാമ്പ്ര പട്ടണത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള മുഴുവന്‍ കടകളും അടച്ചിടാനാണ് തീരുമാനം. പേരാമ്പ്ര പട്ടണത്തില്‍ ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് വിലയിരുത്തല്‍.

ഗ്രാമപഞ്ചായത്തില്‍ 26 പേര്‍ക്ക് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ ഉറവിടമറിയാത്ത 10 പേര്‍ പേരാമ്പ്ര പട്ടണവുമായി ബന്ധപ്പെടുന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ആര്‍ആര്‍ടി യോഗം ചേര്‍ന്നത്. എല്ലാ വാര്‍ഡുകളിലും ഓരോ 20 വീടുകള്‍ കേന്ദ്രീകരിച്ച് ആര്‍ആര്‍ടി വോളണ്ടിയര്‍മാര്‍ക്ക് ചുമതല നല്‍കി ശക്തമായി നിരീക്ഷിക്കുന്നതിനും തീരുമാനിച്ചു. യോഗ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് ജില്ലാ കളക്ടറുടെ സാധൂകരണത്തിനായി സമര്‍പ്പിക്കും.

 

Related Articles

Back to top button