Thrissur

സാമൂഹ്യ സന്നദ്ധ സേനയിലേക്കുള്ള വോളണ്ടിയർമാർക്കായുള്ള ഓൺലൈൻ പരിശീലനം

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :സാമൂഹ്യ സന്നദ്ധ സേനയിലേക്ക് കൂടുതൽ വളണ്ടിയർമാരെ കണ്ടെത്തുന്നതിന് ഡിസാസ്റ്റർ മാനേജ്‍മെന്റുമായി ബന്ധപ്പെട്ട ഓൺലൈൻ പരിശീലനം നൽകുന്നതിന് വേണ്ട നടപടികൾക്ക് ജില്ലയിൽ തുടക്കം. കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ഓൺലൈൻ പരിശീലനം നൽകുക. കോവിഡിന്റെ സാഹചര്യത്തിൽ 100 പേർക്ക് ഒരു വളണ്ടിയർ എന്ന രീതിയിലാണ് ജില്ലയിൽ സന്നദ്ധ പ്രവർത്തരെ കണ്ടെത്തുക. ഇവർക്ക് വേണ്ട പരിശീലനം നൽകി സാമൂഹ്യ സന്നദ്ധ സേന ഡയറക്ടറേറ്റിൽ നിന്ന് സർട്ടിഫിക്കറ്റും ഐ ഡി കാർഡും നൽകും. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ടി വി ബിന്ദു, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി എൻ. ഒ. നന്ദകുമാർ, ഡി ഡി പഞ്ചായത്ത്‌ പ്രതിനിധി പി എൻ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button