KeralaLatestThrissur

എളവള്ളി പഞ്ചായത്തിൽ സംരംഭകർക്കുള്ള സ്റ്റാർട്ടപ്പ് കെട്ടിടം യാഥാർത്ഥ്യമായി.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

എളവള്ളി ചിറ്റാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നിർമ്മാണം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്.

സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്ന് മുറികളോടും രണ്ട് ടോയ്‌ലറ്റുകളോടും കൂടി നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തികൾ എട്ട് മാസത്തിനുള്ളിൽ 12,955,91 രൂപ ചിലവഴിച്ചാണ് പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാനം മുരളി പെരുനെല്ലി എം എൽ എ നിർവ്വഹിച്ചു.

Related Articles

Back to top button