India

കര്‍ഷകന് ട്രാക്ടര്‍ സമ്മാനമായി നല്‍കി ആനന്ദ് മഹീന്ദ്ര

“Manju”

ശ്രീജ.എസ്

മുപ്പത് വര്‍ഷം കൊണ്ട് വരള്‍ച്ച ബാധിച്ച ഗ്രാമത്തില്‍ കനാല്‍ നിര്‍മ്മിച്ച കര്‍ഷകന് ട്രാക്ടര്‍ സമ്മാനമായി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ബീഹാറിലെ കോതിലാവ സ്വദേശിയായ ലോംഗി ഭുയനാണ് ട്രാക്ടര്‍ സമ്മാനമായി ലഭിച്ചത്. മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ സ്വയം തീര്‍ത്ത ലോംഗിയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ട്രാക്ടര്‍ സമ്മാനിച്ചത്.

കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്തായിരുന്നു മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ ലോംഗി നിര്‍മ്മിച്ചത്. വെള്ളത്തിന്റെ അപര്യാപ്തത മൂലം ഉപജീവനത്തിനായി ഗ്രാമവാസികളില്‍ പലരും നഗരങ്ങളിലേക്ക് പോയപ്പോഴും ലോംഗി മാത്രം ഗ്രാമത്തില്‍ തങ്ങുകയായിരുന്നു. യന്ത്ര സംവിധാനങ്ങളൊന്നും കൂടാതെ കൈക്കോട്ട് ഉപയോഗിച്ചായിരുന്നു ലോംഗി ഈ കനാല്‍ നിര്‍മ്മിച്ചത്.

Related Articles

Back to top button