IndiaKeralaLatestThiruvananthapuram

ആണവ പരീക്ഷണ ലാബ് ജീവനക്കാരന്‍ ചൈനയുടെ ചാരനെന്ന് കണ്ടെത്തല്‍

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ആണവ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ജീവനക്കാരന്‍ രഹസ്യങ്ങള്‍ നിരന്തരം ചൈനയ്ക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയത്. ലോസ് ആല്‍മോസ് നാഷണല്‍ ലബോറട്ടിയിലെ ജീവനക്കാരനാണ് പിടിയിലായത്. ലാബിലെ ആണവ ഗവേഷണ സംവിധാനങ്ങളുടെ വിവരങ്ങള്‍ തുരാബ് ലുക്ക്മാന്‍ എന്നയാള്‍ നല്‍കിയെന്നാണ് കണ്ടെത്തിയത്.

തുരാബിനെ അഞ്ചു വര്‍ഷം തടവിനും 75000 അമേരിക്കന്‍ ഡോളര്‍ പിഴയുമാണ് നിലവില്‍ കോടതി വിധിച്ചിരിക്കുന്നത്. ന്യൂമെക്‌സിക്കോയില്‍ നിന്നും പുറത്തുപോകരുതെന്ന കര്‍ശന നിബന്ധനയോടെയാണ് നിയന്ത്രണങ്ങള്‍ തുടരുകയെന്നും കോടതി അറിയിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഊര്‍ജ്ജവിഭാഗത്തിന് തെറ്റായ വിവരങ്ങള്‍ കൈമാറിയ കേസ്സും തുരാബിനെതിരെയുണ്ട്. 1943ല്‍ ആണവ ബോംബ് നിര്‍മ്മിക്കാനുള്ള പരീക്ഷണം നടത്തിയ ലാബാണ് ലോസ് ആല്‍മോസ്.

Related Articles

Back to top button