IndiaLatest

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം

“Manju”

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. ഒരു കോടി രൂപ വീതമാണ് ധനസഹായമായി നല്‍കുന്നത്. പഞ്ചാബ് സ്വദേശികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികര്‍. അഞ്ച് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് സൈന്യം അന്തിമോപചാരം അര്‍പ്പിച്ചു.

സംഭവത്തില്‍ ബിഎസ്‌എഫ് അടിയന്തര യോഗം ചേര്‍ന്നു. ജമ്മുവിലാണ് യോഗം ചേര്‍ന്നത്. ബിഎസ്‌എഫ് ഡിജിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തു. ഡിജി ജമ്മുവില്‍ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തില്‍ വിലയിരുത്തി.

Related Articles

Back to top button