IndiaLatest

അല്‍ ഖ്വയ്‌ദ തീവ്രവാദിയുടെ വീടിന് സമീപം രഹസ്യ അറ

“Manju”

ശ്രീജ.എസ്

ബഹരാംപുര്‍: ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖ്വയ്ദ തീവ്രവാദികളുടെ വീടിന് സമീപം രഹസ്യഅറ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയ ആറ് അല്‍ഖ്വയ്ദ തീവ്രവാദികളില്‍ ഒരാളായ അബുസൂഫിയാന്റെ വീടിന് സമീപത്ത് നിന്നാണ് രഹസ്യ അറ കണ്ടെത്തിയത്. റാണിനഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആണ് 10 അടി നീളവും 7 അടി വീതിയുമുള്ള രഹസ്യ അറ കണ്ടെത്തിയത്.

മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ അബു സുഫിയാനിന്റെ വീട്ടില്‍ നിന്നും ഇലക്‌ട്രോണിക് ഗാഡ്ജെറ്റുകളും ഒരു ബള്‍ബിന്റെ ബോര്‍ഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സെപ്റ്റിക്ക്ടാങ്കിനായി നിര്‍മിച്ച അറയാണ് പോലീസ് കണ്ടെത്തിയതെന്ന് വിശദമാക്കി അബുവിന്റെ ഭാര്യ രംഗത്തുവന്നിരുന്നു. എന്നാല്‍, വീട്ടില്‍ ഇത്തരത്തിലൊരു രഹസ്യ അറയുണ്ടെന്ന കാര്യം ചോദ്യംചെയ്യലിനിടെ അബു തന്നെയാണ് വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടിയ 6 ഭീകരരെയും കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യംചെയ്ത് വരികയാണ്.

Related Articles

Back to top button