സിന്ധുമോള്‍ ആര്
മുംബൈ: കോവിഡ് രോഗി ആശുപത്രിയില്‍ ജീവനൊടുക്കി. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 43കാരനാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മാഹിയിലെ മത്സ്യത്തൊഴിലാളികളുടെ കോളനിയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് മേയ് 31നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ ആദ്യ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കടുത്ത പനിയും ജലദോഷവും ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇതോടെ ശുചിമുറിയില്‍ കയറിയ ഇദ്ദേഹം കുറേ സമയം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റു രോഗികള്‍ അധികൃതരെ വിവരം അറിയിച്ചു.
അധികൃതര്‍ എത്തി ശുചിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ വൊറാലിയില് കോവിഡ് ബാധിതയായ 29കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.