IndiaLatest

താ​ങ്ങു​വി​ല സം​വി​ധാ​ന​വും സ​ര്‍​ക്കാ​ര്‍ സം​ഭ​ര​ണ​വും തുടരുമെന്നു മോദി

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി : ഇന്നലെ പാര്‍ലമെന്റില്‍ പാസ്സായ കാര്‍ഷിക ബില്ലുകള്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താ​ങ്ങു​വി​ല സം​വി​ധാ​ന​വും കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ സ​ര്‍​ക്കാ​ര്‍ സം​ഭ​ര​ണ​വും തു​ട​രു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ഞങ്ങളുടെ കര്‍ഷകരെ സേവിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് കര്‍ഷകരെ സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ബില്ലുകള്‍ പാസാകുന്നതോടെ കര്‍ഷകര്‍ക്ക് ഭാവിയിലെ സാങ്കേതികവിദ്യയുമായി ഇടപഴകാന്‍ സാധിക്കുമെന്നും അതുവഴി ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്ല് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.മി​നി​മം താ​ങ്ങു​വി​ല തു​ട​രു​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും അ​റി​യി​ച്ചു.

Related Articles

Back to top button