KeralaLatestThiruvananthapuram

ഡിസംബര്‍ മാസത്തിനുള്ളില്‍ 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് മഹാമാരി സംസ്ഥാനത്ത് വലിയ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കും. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
50000 മുതല്‍ തൊഴിലവസരങ്ങളില്‍ നിന്നും 95000 തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിസംബര്‍ മാസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇത് സംബന്ധിച്ച വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേകമായി പോര്‍ട്ടല്‍ ആരംഭിക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലായി 18600 പേര്‍ക്ക് തൊഴില്‍ നല്‍കും. സ്ഥിര താല്‍ക്കാലിക കരാര്‍ നിയമനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 425 തസ്തികകളും എയഡഡ് കോളേജുകളില്‍ 700 തസ്തികകളും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 താല്‍ക്കാലിക തസ്തികകളും സൃഷ്ടിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 6911 തസ്തികകളിലം നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യും. നിയമന അഡൈ്വസ് ലഭിച്ചിട്ടും സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ജോലിക്ക് ചേര്‍ന്നിട്ടില്ലാത്ത 1632 പേരുണ്ട്. ഇതെല്ലാം ചേര്‍ത്ത് വിദ്യാഭ്യാസമേഖലയില്‍ 10968 പേര്‍ക്കാണ് തൊഴില്‍ നല്‍കുക.

Related Articles

Back to top button