LatestThiruvananthapuram

വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണം; മന്ത്രി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം ; സി.ബി.എസ്.ഇ പരീക്ഷ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികളുടെയും ആശങ്ക പരിഹരിക്കാന്‍ നടപടി എടുക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ശിവന്‍കുട്ടി കത്ത് അയച്ചു.

കത്തിന്റെ ഉള്ളടക്കം…
സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പങ്കുവെക്കാനാണ് ഈ കത്ത്. ഡിസ്ക്രിപ്റ്റീവ് ടൈപ് പരീക്ഷയാണ് സി.ബി.എസ്.ഇ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവന്‍ മാര്‍ക്കും നഷ്ടമാകുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്.

മാത്രമല്ല ഉത്തരമായി സജസ്റ്റ് ചെയ്തതിൽ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. കേരളം ഉൾപ്പെടുന്ന സോണിൽ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നതെന്നും വിദ്യാർത്ഥികൾ പരാതി പറയുന്നു.

കൊവിഡ് കാലമായതിനാൽ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിർണയ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു. വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങൾ റദ്ദ് ചെയ്ത് ചോദ്യങ്ങൾക്കുള്ള മാർക്ക് കുട്ടികൾക്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

 

Related Articles

Back to top button