Latest

മദ്യ ലഹരിയില്‍ 18 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ചു 3 പേര്‍ മരിച്ചു

“Manju”

പഞ്ചാബ് : യുവാവ് ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു . മൊഹാലിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സിഗ്നല്‍ ലൈറ്റ് മറികടന്നാണ് ആഡംബരകാര്‍ എത്തിയത് . അമിതവേഗതയിലെത്തിയ കാര്‍ രണ്ട് സൈക്കിള്‍ യാത്രക്കാരെ ഇടിച്ചതിന് ശേഷം ഒരു ടാക്സിയില്‍ ഇടിക്കുകയായിരുന്നു. ടാക്സിയിലുണ്ടായിരുന്ന രണ്ടുപേരും സൈക്കിളിലെ ആളുമാണ് മരിച്ചത്. അതേസമയം മദ്യലഹരിയിലായിരുന്നു യുവാവ് കാര്‍ ഓടിച്ചത്. കൂടാതെ യുവാവിന്റെ പക്കല്‍ ലൈസന്‍സും ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാറില്‍ 3 പേരായിരുന്നു ഉണ്ടായിരുന്നത്, അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

പിന്നീട് ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചണ്ഡിഗഡ് റജിസ്ട്രേഷന്‍ നമ്പറിലുള്ള കറുത്ത ബെന്‍സ് കാര്‍ ആണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . 304 എ ഐപിസി 279 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .

Related Articles

Back to top button