IdukkiLatest

ഉടുമ്പന്‍ചോലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ  മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ജലാശയത്തില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണ് കണ്ടെത്തിയത് .ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതെസമയം തിങ്കളാഴ്ച ഇവരെ കാണാതായിരുന്നു . കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോഷ്‌നി, ദിലീപ്, അജയ് എന്നിവരാണ് മരിച്ചത്.മധ്യപ്രദേശ് സ്വദേശികളാണ് മൂന്ന് പേരും. ഇവര്‍ കുത്തുങ്കലിന് സമീപം ചെമ്മണ്ണാര്‍ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു

Related Articles

Back to top button