IndiaLatest

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം

“Manju”

ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്‌സാപ്പ് വെബ്ബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ടിൽ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.

എന്നാല്‍ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും. ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത സിംകാര്‍ഡ് ഉള്ള ഫോണ്‍) ഇല്ലാതെ തന്നെ ലിങ്ക് ചെയ്ത ഫോണുകളില്‍ ഒരോന്നിലും പ്രത്യേകം വാട്‌സാപ്പ് ഉപയോഗിക്കാനാവും.

എന്നാല്‍ പ്രൈമറി ഡിവൈസ് ഏറെ നാള്‍ ഉപയോഗിക്കാതെ കിടന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വാട്‌സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട് ആവും. പരമാവധി നാല് ഉപകരണങ്ങളിലാണ് വാട്‌സാപ്പ് ഒരു സമയം ലിങ്ക് ചെയ്യാന്‍ സാധിക്കുക. അത് ഫോണുകളോ, കംപ്യൂട്ടറുകളോ ടാബുകളോ എന്തുമാവാം.

Related Articles

Back to top button