IndiaLatest

ഉത്തര്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

“Manju”

ശ്രീജ.എസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആസംഗറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെ 11: 20 ഓടെയാണ് അപകടമുണ്ടായത്. നാല് സീറ്റര്‍ ഹെലികോപ്റ്റര്‍ ആണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

പൈലറ്റുമാര്‍ക്ക് പരിശീലനം നല്കുന്നതിലേക്കായി ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററാണ് സരായ് മീരിലെ ഒരു കാര്‍ഷിക മേഖലയില്‍ തകര്‍ന്ന് വീണത്. അമേത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടാന്‍ അക്കാദമിയുടെതാണ് തകര്‍ന്ന് ഹെലികോപ്റ്റര്‍. തകരാറിന്റെ കാരണം വ്യക്തമല്ല. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button