LatestThrissur

പാ​വ​റ​ട്ടി​യി​ല്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; പ്ര​സി​ഡ​ന്‍​റ് പ​ദത്തിനായി എ​ല്‍.​ഡി.​എ​ഫും യു.​ഡി.​എ​ഫും ക​രു​നീ​ക്കം തു​ട​ങ്ങി

“Manju”

ആർക്കും ഭൂരിപക്ഷമില്ല; പാ വ റ ട്ടി യി ൽ പ്ര സി ഡ ൻ റ് പ ദത്തിനായി എ ൽ. ഡി. എ ഫും  യു. ഡി. എ ഫും ക രു നീ ക്കം തു ട ങ്ങി | No one has a majority; ldf and UDf  move for ...
പാ​വ​റ​ട്ടി (തൃശൂര്‍): കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തോ​ടെ എ​ല്‍.​ഡി.​എ​ഫും, യു.​ഡി.​എ​ഫും പ്ര​സി​ഡ​ന്‍​റ് പ​ദ​ത്തി​നാ​യി ക​രു​നീ​ക്കം തു​ട​ങ്ങി. ഇ​രു​വി​ഭാ​ഗ​വും സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച എം.​എം. റ​ജീ​ന​ക്കാ​യി പാ​ര്‍​ട്ടി ത​ല ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി. 15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ ആ​റ് യു.​ഡി.​എ​ഫ്, അ​ഞ്ച്​ എ​ല്‍.​ഡി.​എ​ഫ്, ര​ണ്ട്​ എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി ഒ​ന്ന്, ഒ​രു സ്വ​ത​ന്ത്ര എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കൂ​ടെ നി​ല്‍​ക്കു​ക​യാ​ണ​ങ്കി​ല്‍ ആ​ദ്യ ര​ണ്ട് വ​ര്‍​ഷം പ​സി​ഡ​ന്‍​റ് പ​ദം ന​ല്‍​കാ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് വാ​ഗ്ദാ​നം.
നേ​താ​ക്ക​ളു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഇ​ത് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന മൂ​ന്നു​വ​ര്‍​ഷം ഒ​ന്നാം വാ​ര്‍​ഡി​ല്‍​നി​ന്ന് യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച സി​ന്ധു​വി​നും മു​ന്‍ പ്ര​സി​ഡ​ന്‍​റ് വി​മ​ല സേ​തു​മാ​ധ​വ​നും ന​ല്‍​കാ​നാ​ണ് ധാ​ര​ണ. എ​ന്നാ​ല്‍ ഡി.​സി.​സി സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ല​ട​ക്കു​ള്ള​വ​ര്‍ ഇ​തം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു​മൂ​ലം ച​ര്‍​ച്ച​യി​ല്‍ പൂ​ര്‍​ണ​മാ​യ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​മ​ത​യാ​യി മ​ത്സ​രി​ച്ച​തി​ന് കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ആ​റു​വ​ര്‍​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ റ​ജീ​ന​യെ​യും പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല​ല്ലാ​തെ ജ​യി​ച്ച യു.​ഡി.​എ​ഫി​ലെ ഒ​രം​ഗ​ത്തെ​യും കൂ​ട്ടി ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച്‌ ഭ​ര​ണം പി​ടി​ക്കാ​ന്‍ എ​ല്‍.​ഡി.​എ​ഫ് നേ​തൃ​ത്വം ച​ര​ടു വ​ലി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
റ​ജീ​ന എ​ല്‍.​ഡി.​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​ക​യും എ​ല്‍.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​മാ​യി​ല്ലെ​ങ്കി​ല്‍ ടോ​സി​ട്ടാ​വും പ്ര​സി​ഡ​ന്‍​റി​നെ തെ​ര​ഞ്ഞ​ടു​ക്കു​ക. അ​ങ്ങ​നെ​യെ​ങ്കി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കാ​ന്‍ ഇ​രു​കൂ​ട്ട​രും ത​യാ​റാ​യി​ട്ടു​ണ്ട്. എ​ന്തു​വ​ന്നാ​ലും എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി സം​ഖ്യ​ത്തി​ന് ഇ​രു​കൂ​ട്ട​രും വ​ഴ​ങ്ങി​െ​ല്ല​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Related Articles

Back to top button