KeralaLatest

കോവിഡ്: തൃശൂരിൽ വീണ്ടും മരണം; സംസ്ഥാനത്ത് മരണം 17 ആയി

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂർ : കോവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി.

ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് കോവി‍ഡ് സ്ഥിരീകരിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം. മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണ് മരിച്ചത്.

Related Articles

Back to top button