Kerala

ശോഭാ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നുവെന്ന വിവരണങ്ങളാണ് പുറത്തു വരുന്നത്. ഇതേക്കുറിച്ച്‌ ശോഭാസുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല.

ബി ജെ പി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് ശോഭ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുകയാണ്. അധ്യക്ഷ പദവിയിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും ഉയര്‍ന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തുകയും, ശേഷം നടത്തിയ പുന:സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കുകയായിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്ന സൂചനകളാണ് പുറത്തു വരുന്നത്. സ്വര്‍ണക്കടത്ത് കേസിലും മറ്റും നടന്ന സമരപരമ്പരകളില്‍ ഒന്നും അവര്‍ പങ്കെടുത്തിരുന്നില്ല.

Related Articles

Back to top button