KeralaLatest

ജലീല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കും; കാനം

“Manju”

തിരുവനന്തപുരം: ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു .ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കോടതി വിധി കിട്ടട്ടെയെന്നും കാനം പറഞ്ഞു.തിങ്കളാഴ്ച പ്രത്യേക ദൂതന്‍ വഴി ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തിച്ചേക്കും. മൂന്നു മാസത്തിനുള്ളിലാണ് മുഖ്യമന്ത്രി ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കേണ്ടത്. ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം. സ്വജനപക്ഷപാതിത്വവും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രി കാണിച്ചെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് നിന്ന് ജലീലിനെ നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button