IndiaKeralaLatestThiruvananthapuram

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ അയക്കുന്നത്​ നിര്‍ത്തിവെക്കാന്‍ ഇന്ത്യ-ചൈന ധാരണ

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂ​ഡ​ല്‍​ഹി: 14 മ​ണി​ക്കൂ​ര്‍ നീ​ണ്ട കമാന്‍ഡര്‍തല ച​ര്‍​ച്ച​ക്കൊടുവില്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ അയക്കുന്നത്​ നിര്‍ത്തിവെക്കാന്‍ ഇന്ത്യ-ചൈന ധാരണ. തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റംവരുത്തുന്ന നടപടിയില്‍നിന്ന്​ വിട്ടുനില്‍ക്കാനും തീരുമാനം. സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഒഴിവാക്കും. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ഏഴാംവട്ട സൈനികതല ചര്‍ച്ചകള്‍ ഉടന്‍ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. ആറാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചക്കുശേഷം ചൊവ്വാഴ്​ച വൈകിയാണ് തീരുമാനങ്ങള്‍ സംബന്ധിച്ച്‌​​ ഇരു സേനകളും സംയുക്ത പ്രസ്​താവനയിറക്കിയത്.
നേരത്തെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലെ പൊതുതീരുമാനങ്ങള്‍ തെറ്റിദ്ധാരണകള്‍ മാറ്റിവെച്ച്‌​ നടപ്പാക്കുമെന്നും ഇരു വിഭാഗവും ഉറപ്പുനല്‍കി. യഥാര്‍ഥ നിയന്ത്രണരേഖയില്‍ നാലു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷം ഉചിതമായ രീതിയില്‍ പരിഹരിക്കുന്നതിന്​ സാധ്യമായ നടപടികള്‍ സ്വീകരിക്കാനും ധാരണയില്‍ എത്തിയതായി ഇന്ത്യയുടെ സേന വൃത്തങ്ങള്‍ അറിയിച്ചു.
കിഴക്കന്‍ ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്​ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഈ മാസം 10ന്​ റഷ്യന്‍ തലസ്ഥാനമായ മോസ്​കോയില്‍ നടന്ന ഷാങ്​ഹായ്​ സഹകരണ സംഘടന ഉച്ചകോടിയില്‍ കൂടിക്കാഴ്​ച നടത്തുകയും അഞ്ചിന കരാറുകള്‍ മുന്നോട്ടുവെക്കുകയും ചെയ്​തിരുന്നു. ഇതി​ന്റെ തുടര്‍ച്ചയായാണ്​ തിങ്കളാഴ്​ച ഇരു കൂട്ടരും കമാന്‍ഡര്‍തല ചര്‍ച്ചക്ക്​ തുടക്കമിട്ടത്​​.

Related Articles

Back to top button