KeralaLatestThiruvananthapuram

പീഡിപ്പിക്കപ്പെട്ട മൂന്നാം ക്ലാസുകാരിയുടെ ദുരൂഹമരണം: അടുത്ത ബന്ധുക്കളുടെ നുണപരിശോധന നടത്തും

“Manju”

സിന്ധുമോള്‍ . ആര്‍

മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടുത്ത ബന്ധുക്കളുടെ നുണപരിശോധന നടത്തും. മൂന്നാര്‍ മേഖലയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയായ ഒന്‍പതുവയസുകാരിയെ ഒരു വര്‍ഷം മുന്‍പാണ് ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുക. പരിശോധന നടത്താന്‍ തൊടുപുഴ പോക്സോ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. ഈ ആഴ്ച തന്നെ നുണപരിശോധന നടത്താനാണ് തീരുമാനം. അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി ഫലം ശേഖരിച്ചിരുന്നു. ഒരു വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയം മൂന്നുപേരിലേക്ക് എത്തിയിരുന്നു.
2019 ആഗസ്റ്റ് 9നാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ഒട്ടേറെ തവണ പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കുട്ടി മരിച്ചുകിടന്ന വീട്ടില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധരും ജില്ലാ പൊലീസ് മേധാവിയുമടക്കമുള്ളവരും നടത്തിയ പരിശോധനയില്‍ കൊലപാതക സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തിന് രൂപംനല്‍കി അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button