Thiruvananthapuram

ക്ഷീര-കോഴി ക‍ര്‍ഷകരുടെ ലൈസന്‍സിന് ഇളവ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര-കോഴി ക‍ര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേ‍ര്‍ന്ന മന്ത്രിസഭായോ​ഗം അനുമതി നല്‍കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയര്‍ത്തുവാന്‍ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

ഇതുവരെ അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരക‍ര്‍ഷകര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് നി‍ര്‍ബന്ധമായിരുന്നു. ഇനി മുതല്‍ 20 പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ മാത്രം ലൈസന്‍സ് എടുത്താല്‍ മതിയാവും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ ചട്ടം ഭേദ​ഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.
x

Related Articles

Back to top button