KeralaLatestThiruvananthapuram

കോവിഡ് പരിശോധന ആൾമാറാട്ടം നടന്നതായി സംശയം

“Manju”

പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ വച്ച് നടത്തിയ48 പേരുടെ കോവിഡ് പരിശോധനയിൽ 19 പേരുടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേരുടെ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ ആൾ നൽകിയ വിലാസത്തിൽ ഇങ്ങനെയൊരാൾ ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഇയാൾ എവിടെയാണ് നിരീക്ഷണത്തിൽ ഇരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്താനായില്ല.

പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജ പേരും മേൽവിലാസവും ആണ് നൽകിയതെന്നും ഈ വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ ആവശ്യപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ കെ എസ് യൂ സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസ്സ് നൽകിയതെന്ന് കണ്ടെത്തി. കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെഎം അജിത്ത് ആണെന്ന് മനസ്സിലായതായി പോലീസ് പറഞ്ഞു

Related Articles

Back to top button