KeralaLatestThiruvananthapuram

ആറ്റിങ്ങല്‍ നാലുവരിപ്പാത നിര്‍മാണം പുനരാരംഭിക്കും

“Manju”

ശ്രീജ.എസ്

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ നിര്‍മാണം ഇന്ന് പുനരാരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ എം പ്രദീപന്‍ അറിയിച്ചു. റോഡിന്റെ നിര്‍മാണം തടസ്സപ്പെട്ടത് മൂലം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു.

പൂവമ്പറയില്‍ നിന്ന് റോഡിന്റെ ഇടതുവശത്ത് 900 മീറ്റര്‍ സ്ഥലം പുനര്‍നിര്‍മാണം നടക്കുന്നതിനിടെ ഇതുവഴി കടന്നുപോയ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡ് കുഴിച്ച്‌ നിര്‍മാണം നടത്തുന്നത് കാലതാമസമെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കുഴിച്ചറോഡ് പൂര്‍വസ്ഥിതിയിലാക്കി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഭാഗം ഒന്നാംഘട്ട ടാറിങ് നടത്തി പണികള്‍ നിര്‍ത്തിവെച്ചു.

ബി സത്യന്‍ എം എല്‍ എ യും നഗരസഭാധ്യക്ഷന്‍ എം പ്രദീപും പൊതുമരാമത്തു വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സാങ്കേതിക വിദഗ്ദ്ധര്‍ റോഡ് പരിശോധിക്കുകയായിരുന്നു. റോഡിലെ നിലവിലെ ടാറിങ് നീക്കേണ്ടതില്ലെന്നും അധികമായി എടുക്കുന്ന ഭാഗം കുഴിച്ച്‌ കോണ്‍ക്രീറ്റ് ഭാഗം മിക്‌സ് പാകി ബലപ്പെടുത്തി ടാറിങ് നടത്താനും പദ്ധതി തയ്യാറാക്കി. കൂടാതെ മഴ മറിയാലുടന്‍തന്നെ രാത്രിയും പകലും ഒരുപോലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button