InternationalLatest

നാറ്റോ സഖ്യത്തില്‍ ചേരാന്‍ സ്വീഡനും ഫിന്‍ലന്‍ഡും

“Manju”

നാറ്റോ സഖ്യത്തില്‍ അംഗമാകാന്‍ ഉടനെ ഫിന്‍ലന്‍ഡിനെയും സ്വീഡനേയും ഔദ്യോഗികമായി ക്ഷണിച്ചേക്കും. നാറ്റോ സഖ്യത്തില്‍ ചേരാന്‍ ഇരുരാജ്യങ്ങള്‍ക്കും വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നത്. അടുത്ത ദിവസം തന്നെ ഇരുരാജ്യങ്ങളേയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

തുര്‍ക്കിക്ക് ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടതോടെയാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങിയത്.തുര്‍ക്കിയുടെ ആവശ്യപ്രകാരം തുര്‍ക്കിയും സ്വീഡനും ഫിന്‍ലന്‍ഡും കരാറില്‍ ഒപ്പുവച്ചു. ഇനി ഈ രാജ്യങ്ങളുടെ നാറ്റോ പ്രവേശനം വളരെ വേഗത്തില്‍ സാധ്യമാകുമെന്ന് മാഡ്രിഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

പികെകെയ്ക്കും മറ്റ് കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി അല്‍പ സമയം മുന്‍പാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദൊഗന്‍ പ്രഖ്യാപിച്ചത്. 2019ല്‍ സിറിയയിലേക്കുള്ള അങ്കാറയുടെ സൈനിക നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം പിന്‍വലിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.

Related Articles

Back to top button