IndiaLatest

ഐപിഎല്‍ : വിരാട് കോഹ്‌ലിക്ക് 12 ല​ക്ഷം രൂ​പ പിഴ

“Manju”

ശ്രീജ.എസ്

ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പിഴ. കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ല്‍​സ​ര​ത്തി​ലെ മോ​ശം ഓ​വ​ര്‍ നി​ര​ക്കിന് 12 ല​ക്ഷം രൂ​പ പി​ഴയാണ് കോഹ്‌ലിക്ക് വിധിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പ​ഞ്ചാ​ബ് 97 റ​ണ്‍​സി​ന് ജ​യി​ച്ചി​രു​ന്നു. ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍.​രാ​ഹു​ലി​ന്റെ മികച്ച ബാറ്റിങ്ങാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഐ​പി​എ​ല്‍ പ​തി​മൂ​ന്നാം എ​ഡി​ഷ​നി​ലെ ആ​ദ്യ സെ​ഞ്ചു​റി​യു​മാ​യി രാ​ഹു​ല്‍ കിം​ഗ്സ് ഇ​ല​വ​ണ്‍ 20 ഓ​വ​റി​ല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റ​ണ്‍​സി​ലെ​ത്തിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 17 ഓ​വ​റി​ല്‍ 109 റ​ണ്‍​സി​ന് പുറത്തായി.

Related Articles

Back to top button