IndiaKannurLatest

കരിപ്പൂര്‍ വിമാന അപകടം: ഇരകൾക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഒതുക്കാന്‍ ശ്രമം

“Manju”

കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച വിമാന അപകടങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ കരിപ്പൂരില്‍ നടന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വീണ വിമാനത്തിന്റെ കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്ത് നിന്നുതന്നെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ അപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. മീഡിയ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറിയ തുക സ്വീകരിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പരിക്കേറ്റവരെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരകള്‍ക്ക് പത്ത് ലക്ഷം മുതല്‍ 40 ലക്ഷം വരെ നല്‍കാമെന്ന വാഗ്ദാനമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് എയര്‍ ഇന്ത്യ നിലവില്‍ നല്‍കിയിരിക്കുന്നത്. മോണ്ട് റീല്‍ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം ഒരു കോടി ഇരുപത് ലക്ഷം വരെ ലഭിക്കണമെന്നാണ് കണക്ക്. ഇപ്പോള്‍ പരമാവധി 40 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Related Articles

Back to top button