IndiaLatest

പഞ്ചാബില്‍ പുതിയ ഡിജിപിയായി വിരേഷ്കുമാര്‍ ഭാവ്ര ചുമതലയേറ്റു

“Manju”

പഞ്ചാബ്: സംസ്ഥാനത്തെ പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ‍ഭാവ്ര നിയമിതനായി. കഴിഞ്ഞ 100 ദിവസത്തിന് ഉള്ളില്‍ പഞ്ചാബില്‍ ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ ഡിജിപിയാണ് വിരേഷ്കുമാര്‍. നിലവിലുണ്ടായിരുന്ന പോലീസ് മേധാവി സിദ്ധാര്‍ത്ഥ് ചതോപാധ്യായയ്ക്ക് പകരമാണ് വിരേഷ് കുമാര്‍ നിയമിക്കപ്പെട്ടത്. ദിനകര്‍ ഗുപ്ത, പ്രബോദ് കുമാര്‍ എന്നിവരടക്കം യുപിഎസ്സി നിര്‍ദേശിച്ച മൂന്നംഗ പട്ടികയില്‍ നിന്നാണ് ഇദ്ദേഹത്തെ പഞ്ചാബ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.

Related Articles

Back to top button