IndiaKeralaLatest

രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ അഞ്ച് പേരെ പോലീസ് പിടികൂടി

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി എഴുപതിനായിരം രൂപയ്ക്ക് വിറ്റ അഞ്ചുപേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ്, മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. അമ്ബര്‍നാഥ് ടൗണ്‍ഷിപ്പിലെ സര്‍ക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്. സെപ്റ്റംബര്‍ 15നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. കാണാതായ കുട്ടിയുടെ ചിത്രം പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.

Related Articles

Back to top button