InternationalLatest

ഒളിമ്പിക്സ് 2022 : ഉറപ്പായും പങ്കെടുക്കുമെന്ന് വ്ലാഡിമിര്‍ പുടിന്‍

“Manju”

മോസ്കോ: ബീജിങ്ങില്‍, 2022 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സില്‍ താന്‍ എന്തായാലും പങ്കെടുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയില്‍ ഉയിഗുര്‍ വംശജര്‍ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍, അമേരിക്കയും ഓസ്ട്രേലിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നടക്കുന്ന ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം പാശ്ചാത്യ മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നാണ് ചൈന ആരോപിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് പുടിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.

ഉക്രൈന്‍ പ്രശ്നത്തില്‍, അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കം നിരവധി രാജ്യങ്ങള്‍ റഷ്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉക്രൈന്‍ ആക്രമിച്ചാല്‍ റഷ്യ ക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമുണ്ടാകും എന്ന് ഈ രാജ്യങ്ങള്‍ സംയുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, മറ്റൊരു ലോകശക്തിയായ ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നത്.

Related Articles

Back to top button