India

ഒ​രു അല്‍ക്വ​യ്ദ ഭീ​ക​ര​ന്‍ കൂ​ടി എ​ന്‍​ഐ​എ യുടെ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊല്‍ക്കത്ത : ഒ​രു അ​ല്‍​ക്വ​യ്ദ ഭീ​ക​രന്‍ കൂടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ)യുടെ പിടിയില്‍. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ല്‍​നി​ന്ന് ഷ​മിം അ​ന്‍​സാ​രി എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഷ​മീം കേ​ര​ള​ത്തി​ലും ജോ​ലി ചെ​യ്തി​രു​ന്ന​താ​യി എ​ന്‍​ഐ​എ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് എ​ന്‍​ഐ​എ ബം​ഗാ​ളി​ലും കൊ​ച്ചി​യി​ലു​മാ​യി 12 സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്ന് മൂ​ന്നും ബം​ഗാ​ളി​ല്‍​നി​ന്നും ആ​റും ഭീ​ക​ര​രെ പിടികൂടിയിരുന്നു. കേ​ര​ള​ത്തി​ല്‍ പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു.
പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ 9 അല്‍ ഖ്വയ്‌ദ തീവ്രവാദികളെ നേരത്തെ ഡല്‍ഹി ഹൈക്കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പാകിസ്ഥാന്‍ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ കണ്ടെത്തി. ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കിയിരുന്നു. എന്‍ഐഎ ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. സംഘത്തലവന്‍ മുര്‍ഷിദ് ഹുസൈനും ഉള്‍പ്പെടുന്നതിനാലാണ് എറണാകുളം നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

Related Articles

Back to top button